Header Ads

ad728
  • Breaking News

    കോപ്പ അമേരിക്ക: വീണ്ടും മെസി മാജിക്; അര്‍ജന്റീന സെമിയില്‍






    -------------------------------------------------
                 04/07/2021
    ---------------------------------------------------
    ▪️​സവോപോളോ: ലാറ്റിൻ അമേരിക്കൻ ഫുട്​ബാളിൻ്റെ വശ്യത കണ്ട കളിയിൽ എക്വഡോറിനെ ചിത്രവധം നടത്തി അർജൻറീന കോപ അമേരിക്ക സെമിയിൽ. തുടക്കം മുതൽ പട നയിക്കുകയും നിരന്തരം അവസരം സൃഷ്​ടിക്കുകയും ചെയ്​തതിനൊടുവിൽ ഇരു പകുതികളുടെ അവസാനത്തിൽ റോഡ്രിഗോ ഡി പോളും ലോടറോ മാർട്ടിനെസും മെസ്സിയും നേടിയ ഗോളാണ്​ എക്വഡോറിനെ മുക്കിയത്​.

    തുടക്കം മുതൽ എതിരാളിയുടെ ഗോൾമുഖം തുറന്ന്​ അർജൻറീന തന്നെയാണ്​ മുന്നിൽനിന്നത്​. 23ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം മെസ്സി മനോഹരമായി ​ പ്ലേസ് ചെയ്​തെങ്കിലും പോസ്​റ്റിൽ തട്ടി മടങ്ങി.പി ആർ മീഡിയ ശ്രീകണ്ഠപുരം.....മിനിറ്റുകൾ കഴിഞ്ഞ്​ മെസ്സി എടുത്ത ഫ്രീകിക്കും അപകടം സൃഷ്​ടിച്ചില്ല. 40ാം മിനിറ്റിലായിരുന്നു മൈതാനത്തെ പ്രകമ്പനം കൊള്ളിച്ച ഗോൾ എത്തുന്നത്​. നികൊളാസ്​ ഗോമസ്​ പന്തുമായി അതിവേഗം നടത്തിയ മിന്നലാക്രമണം​ ലക്ഷ്യത്തിനരികെ ഗോളിയുടെ കൈകളിൽ തട്ടി തെറിച്ചു. പിന്നാലെയുണ്ടായിരുന്ന മെസ്സി കാലിലെടുത്ത പന്ത്​ സമാന്തരമായി ഓടിയെത്തിയ റോഡ്രിഗോക്ക്​ കൈമാറി. പ്രതിരോധം കോട്ട തീർക്കുംമുമ്പ്​ താരം വല തുളക്കുകയും ചെയ്​തു. സ്​കോർ 1-0.

    പിറകെ വീണ്ടും പടയോട്ടവുമായി മെസ്സിപ്പട പോര്​ കനപ്പിച്ചെങ്കിലും ആദ്യ പകുതിയിൽ അടിയും തിരിച്ചടിയും കണ്ടില്ല. രണ്ടാം പകുതിയിൽ കളിയുണർന്ന്​ നാലാം മിനിറ്റിൽ മെസ്സി നടത്തിയ അതിവേഗ നീക്കം അപകടം സൃഷ്​ടിച്ചെങ്കിലും പാസ്​ സ്വീകരിച്ച്​ നികൊളാസ്​ ഗോൺസാലസ്​ അടിച്ചത്​ പുറത്തുപോയി. 75ാം മിനിറ്റിൽ പെനാൽറ്റി ബോക്​സിനു പുറത്ത്​ ലഭിച്ച ഫ്രീകിക്ക്​ മെസ്സി പോസ്​റ്റിലടിച്ചു. 84ാം മിനിറ്റിൽ വീണ്ടും ഗോൾ എത്തി...............പി ആർ മീഡിയ ശ്രീകണ്ഠപുരം..........എക്വഡോർ പ്രതിരോധത്തിലെ പീറോ ഹിൻകാപിയെ അതിവേഗം മറികടന്ന്​ മെസ്സി നൽകിയ ക്രോസ്​ ലഭിച്ചത്​ ലോട്ടറോ മാർട്ടിനെസിന്​. അനായാസം വലയിലെത്തിച്ചതോടെ മത്സരം തീരുമാനമായി. ​തൊട്ടുടൻ ഫൗൾ ചെയ്​തതിന്​ ഹിൻകാപി മടങ്ങിയത്​ എക്വഡോർ പ്രതിരോധം വീണ്ടും ദുർബലമാക്കി.

    അവസരം മുതലെടുത്ത്​ ഉറഞ്ഞുതുള്ളിയ അർജൻറീന മുന്നേറ്റം വീണ്ടും ഗോൾ നേടുകയും ചെയ്​തു. ഫ്രീകിക്ക്​ രണ്ടു വട്ടം പോസ്​റ്റിലടിച്ച്​ അവസരം കളഞ്ഞ മെസ്സി ഇത്തവണ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇതോടെ ടൂർണമെൻറിൽ മെസ്സിയുടെ ഗോൾ സമ്പാദ്യം നാലായി. അസിസ്​റ്റും നാലെണ്ണമുണ്ട്​.
    =============================
          

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728