Header Ads

ad728
  • Breaking News

    കാഞ്ഞിരക്കൊല്ലിയിൽ അനിയന്ത്രിതമായ ടൂറിസ്റ്റുകളുടെ പ്രവാഹം - നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്.


      പയ്യാവൂർ:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റുകേന്ദ്രങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിലും കാഞ്ഞിരക്കൊല്ലിയിലേക്ക് അനിയന്ത്രിതമായ രീതിയിൽ ടൂറിസ്റ്റുകളുടെ വൻ പ്രവാഹം. ദിവസം തോറും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ഇവിടങ്ങളിലെ റിസോർട്ടുകളിൽ മുഴുവൻ സമയവും താമസക്കാരാണ്. നാട്ടുകാർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും കൂട്ടാക്കാൻ റിസോർട് മുതലാളിമാർ തയ്യാറാവുന്നില്ല. കാഞ്ഞിരക്കൊല്ലിയിൽ ഇപ്പോൾ തന്നെ അനവധി കോവിഡ് രോഗികളുണ്ട്. അതിനുപുറമേ പലയിടങ്ങളിൽ നിന്ന് വരുന്ന ടൂറിസ്റ്റുകൾ കൂടിയാവുമ്പോൾ കാര്യങ്ങൾ സങ്കീർണ്ണമാവും. കർണാടക വനത്തിൽ നിന്നുമെത്തിയ ആനക്കൂട്ടം ടൂറിസം മേഖലയിൽ ഉണ്ട്. ഏലപ്പാറയിലെ കർഷരുടെ അധ്വാനഫലങ്ങൾ എല്ലാം ഈ കാട്ടനക്കൂട്ടം ചവിട്ടിമെതിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ വളരെ വൈകി ടൂറിസം കേന്ദ്രത്തിൽ എത്തിയ ആളുകളോട് നാട്ടുകാർ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോൾ നാട്ടുകാരെ വെല്ലുവിളിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. തുടർന്ന് നാട്ടുകാർ ഇവരുടെ വാഹനങ്ങൾ തടഞ്ഞു വച്ചു. പയ്യാവൂർ പോലീസ് സ്ഥലത്തെത്തി പിഴ ചുമത്തിയാണ് ഇവരെ വിട്ടത്. മദ്യപിച്ചു ലക്കുകെട്ടാണ് പലരും ഇവിടേക്ക് എത്തുന്നത്. അതിനാൽ നാട്ടുകാർ നൽകുന്ന  മുന്നറിയിപ്പുകളോ അപകടസൂചനകളോ പരിഗണിക്കാൻ ഇവർ തയ്യാറാകുന്നില്ല.
    കോവിഡ് ഭീതിയൊഴിയുന്നത് വരെ ടൂറിസ്റ്റുകൾ ഇവിടേക്ക് എത്തുന്നത് തടയാണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728