Header Ads

ad728
  • Breaking News

    കത്തോലിക്കാ കോൺഗ്രസ് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു.




    പയ്യാവൂർ:കോവിഡ് മഹാമാരി കാലഘട്ടത്തിൽ കത്തോലിക്കാ സഭ സമൂഹത്തോടൊപ്പം നിന്നു.
    കോവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കത്തോലിക്കാ സഭ സമൂഹത്തോടൊപ്പം നിന്നുവെന്ന് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി.
    മഹാമാരിയായി പടർന്നു പന്തലിച്ച കോവിഡ് ദുരന്തത്തിൽ കത്തോലിക്കാ സഭയും സഭാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചു. എന്ന് തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ്  പാംപ്ലാനി അഭിപ്രായപ്പെട്ടു. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളും ആശുപത്രികളും മഹാമാരിയെ നേരിടുവാൻ വേണ്ടി ഉപയോഗിച്ചുവെന്നും ഭക്ഷ്യപദാർത്ഥങ്ങൾ മരുന്നുകൾ ആശുപത്രി സൗകര്യങ്ങളെല്ലാം സമൂഹത്തിനും സർക്കാരിനും വിട്ടു നൽകി എന്നും സഭ സംവിധാനത്തിന് ഭാഗമായ കത്തോലിക്കാ കോൺഗ്രസിന്റെ പ്രവർത്തനങ്ങളും വളരെ സ്ലാഘനീയം ആണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഭാഗമായ ദുബായ് കത്തോലിക്ക കോൺഗ്രസിന്റെ  ഭാഗമായ കത്തോലിക്കാ സമൂഹം കേരളത്തിലെ കത്തോലിക്ക കോൺഗ്രസ് യൂണിറ്റുകൾക്ക് നൽകിയ പൾസ് ഓക്സിമീറ്ററുകളുടെ വിതരണം ചെറുപുഴ മേഖലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡണ്ട് അഡ്വക്കേറ്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ചെറുപുഴ ഫൊറോന വികാരി  ഫാദർ ജോസ് വെട്ടിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ട്രഷറർ ഫിലിപ്പ് വെളിയത്ത്, ചെറുപുഴ ഫൊറോന പ്രസിഡണ്ട് സിബി ജാതി കുളം, ജോസ് മുണ്ടുപാലം എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728