Header Ads

ad728
  • Breaking News

    യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം കൺവെൻഷനും കോവിഡ് കാല പ്രവർത്തന അവലോകനവും നടത്തി.




    പയ്യാവൂർ : യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം കൺവെൻഷനും കോവിഡ് കാല പ്രവർത്തന അവലോകനവും നടത്തി. പയ്യാവൂരിൽ യൂത്ത് കോൺഗ്രസ്‌ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും, വ്യത്യസ്ത മേഖലകളിൽപ്പെട്ടവരെ സഹായിക്കുന്നതിനായി നടത്തിയ ഫെസ്റ്റുകളും, ചികിത്സ സഹായ നൂറു രൂപ ചലഞ്ചും, 200 ലധികം ഭക്ഷ്യ കിറ്റുകളും, നിർദ്ധരരായ വിദ്യാർത്ഥികൾക്കായി മൊബൈൽ ചലഞ്ചുമടക്കം ഒട്ടനവധി പ്രവർത്തനങ്ങളിൽ വ്യാപൃതരായ യൂത്ത് കോൺഗ്രസ്‌ നാളെയുടെ പയ്യാവൂരിന്റെ വാഗ്ദാനങ്ങളാണെന്നും, സമൂഹത്തിൽ സേവനം ആവശ്യമുള്ള മേഖലകൾ കണ്ടെത്തി കൂടുതൽ ഊർജസ്വലതയോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യൂത്ത് കോൺഗ്രസ്‌ തയ്യാറാവണമെന്നും, കൂടുതൽ യൂണിറ്റ് കമ്മറ്റികളടക്കം രൂപീകരിച്ച് പ്രവർത്തനോന്മകമായ മാതൃകകൾ ക്രോഡീകരിച്ച് നാളെകളിലെ നല്ല വാഗ്ദാനങ്ങളായി മാറാൻ യൂത്ത് കോൺഗ്രസിനു സാധിക്കണമെന്നു സമ്മേളനം ഉത്‌ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി ജോജി വർഗീസ് വട്ടോളി അഭിപ്രായപ്പെട്ടു. ഇരിക്കൂർ നിയോജക മണ്ഡലത്തിലെ തന്നെ ഏറ്റവും ശക്തമായ മണ്ഡലം കമ്മറ്റികളിലൊന്നാണ് പയ്യാവൂർ എന്നും ജനദ്രോഹ നടപടികൾ സ്വീകരിച്ചു മുന്നോട്ടുപോവുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പയ്യാവൂർ മണ്ഡലം കമ്മറ്റി ഇരിക്കൂർ നിയോജക മണ്ഡലത്തിന് മുതൽക്കൂട്ടാണെന്നും മുഖ്യപ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി ലിജേഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം പ്രസിഡന്റ്‌ മിൽട്ടൺ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഇ.കെ കുര്യൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ജിത്തു തോമസ്,  യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജിനു വലക്കമറ്റത്തിൽ, നേതാക്കളായ രജീഷ് അമ്പാട്ട്, സനൽ പാമ്പാറ, വിനിൽ ചെറുചെരുപ്പിൽ,  രഞ്ജിത്ത് സൈമൺ, നിയാസ് പയ്യാവൂർ, കെ എസ് യു  ജില്ലാ സെക്രട്ടറി അൻസിൽ വാഴപ്പള്ളിൽ, ഐ എൻ ടി യു സി  നേതാവ് ബേബി മുല്ലകരിയിൽ, അമൽ ഏറ്റുപാറ, ആൽബിൻ പാറക്കൽ, ജിബിൻ കളരിക്കൽ, കെവിൻ ചമതച്ചാൽ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ പ്രവർത്തന നിർദ്ദേശങ്ങൾ, പുതിയ യുണിറ്റ് കമ്മറ്റി രൂപീകരണം അടക്കമുള്ള തീരുമാനങ്ങൾ യോഗത്തിൽ കൈകൊണ്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728