Header Ads

ad728
  • Breaking News

    ലാപ്ടോപ് ഫോർ ഓൾ 2021 - കൈത്താങ്ങുമായി പി കെ എം കോളേജ്


    പയ്യാവൂർ : പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം, ഷെയർ യുവർ സ്പെയർ മൂവ്മെന്റിന്റെയും നെക്സ്റ്റ് ജനറേഷൻ ടീച്ചർ  അറ്റ് പി കെ എമ്മിന്റെയും സംയുക്താഭിമുഖ്യത്തിൽ ലാപ്ടോപ് ഫോർ ഓൾ -2021 എന്ന പദ്ധതി പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷൻ മാനേജർ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു.ഒപ്പം ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ലെറ്റ് അസ് ഗോ ഡിജിറ്റൽ ക്യാമ്പയിനിങ്ങിന്റെ കോളേജ് തലത്തിലുള്ള പ്രഖ്യാപനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു. കോവിഡ് മഹാമാരിക്കാലത്തു പഠനം സുഗമമാക്കുന്നതിനായി പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ഡിജിറ്റൽ സംവിധാനങ്ങളുടെ പരിമിതികൾ നേരിടുന്ന അധ്യാപകവിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും സ്മാർട്ട്ഫോണും നൽകിക്കൊണ്ടുള്ള ഈ പ്രവർത്തനോദ്ഘാടനം നാടിനു മാതൃകയായി. പ്രവാസി മലയാളികളുടെയും പി കെ എം കോളേജ് 2019-21 ബാച്ച് പൂർവവിദ്യാർത്ഥികളുടെയും സഹായകരങ്ങളാണ് പദ്ധതിക്കായി ലാപ്ടോപ്പുകളും സ്മാർട്ട്ഫോണും സംഭാവന നൽകിയത്.പി കെ എം കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ.എൻ സി ജെസ്സിയുടെ അധ്യക്ഷത വഹിച്ചു. ഡോ പ്രശാന്ത് മാത്യു ,ഡോ മരിയ മാർട്ടിൻ ജോസഫ്, അലക്സ് ജേക്കബ് മഠത്തിൽ താഴെയിൽ,കെ  ബിനോയ് , ഫാ. അബിൻ ജോസ്,വി വി സായൂജ്  എന്നിവർ  സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728