തുള്ളി പോലും പാഴാക്കിയില്ല; രണ്ട് കോടി പിന്നിട്ട് കേരളം; 1.41 കോടി പേര്‍ക്ക് ആദ്യ ഡോസ് നല്കി
: സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,01,39,113 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
1,40,89,658 പേർക്ക് ഒന്നാം ഡോസും 60,49,455 പേർക്ക് രണ്ടാം ഡോസും നൽകി. ഇതോടെ സംസ്ഥാനത്ത് 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേർക്ക് ഒന്നാം ഡോസും 17.23 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. 18 വയസിന് മുകളിലുള്ള 52 ശതമാനം പേർക്ക് ഒന്നാം ഡോസും 23 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള 79 ശതമാനം പേർക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേർക്ക് (47,44,870) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. തുള്ളിയും പാഴാക്കാതെ വാക്സിൻ നൽകിയ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി._
_സ്തീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ മുന്നിലുള്ളത്. 1,04,71,907 സ്ത്രീകളും 96,63,620 പുരുഷൻമാരുമാണ് ഇതുവരെ വാക്സിനെടുത്തത്. 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള വിഭാഗത്തിൽ 25 ശതമാനം പേർക്ക് (37,01,130) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് ലഭിച്ചിട്ട് 12 ആഴ്ചയ്ക്ക് ശേഷമാണ് ഇവർക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാൽ 3,05,308 പേർക്കാണ് (2 ശതമാനം) രണ്ടാം ഡോസ് എടുക്കാനായത്._
No comments