Header Ads

ad728
  • Breaking News

    രാജ്യ സ്നേഹം പാടി ജനാധിപത്യത്തിന് ചിതയൊരുക്കുകയാണ് കേന്ദ്ര സർക്കാർ: എസ്. എസ്.എഫ്











    ചെമ്മനാട് : രാജ്യത്തെ അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനവിനെതിരെ  എസ് എസ് എഫ്   സംസ്ഥാന  വ്യാപകമായി 1000 പെട്രോൾപമ്പുകളിൽ മഷി കുപ്പികളുമായി നിന്ന് പ്രതിഷേധിക്കുന്നതിന്റെ  ഭാഗമായി ഉദുമ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് പ്രസ്സ് ക്ലബ്‌ ജംഗ്ഷൻ  പെട്രോൾ പമ്പിനു മുന്നിൽ  പ്രക്ഷോഭം  സംഘടിപ്പിച്ചു. "രാജ്യ സ്നേഹം പാടി ജനാധിപത്യത്തിന് ചിതയൊരുക്കുകയാണ്  കേന്ദ്ര സർക്കാർ എന്നും അതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി സമര രംഗത്ത് ഇറങ്ങണമെന്നും"  പരിപാടി ഉദ്ഘാടനം ചെയ്ത അഡ്വ.ഫിറോസ് ഹിമമി ദേളി  പറഞ്ഞു. പരിപാടിയിൽ ചെമ്മനാട് സെക്ടർ സാരഥികളായ സിയാദ് സഅദാബാദ്,ജാബിർ ചെമ്മനാട്, മുബീൻ പള്ളങ്കോട്, മുബശ്ശിർ ദേളി, അബൂബക്കർ സഅദി, ആരിഫ്, മുഹമ്മദ്, ഹുദൈഫ് എന്നിവർ  സംബന്ധിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728