Header Ads

ad728
  • Breaking News

    സർക്കാർ ബാർ അടയ്ക്കണം, കുടുംബങ്ങളുടെ ഭീതി അകറ്റണം :കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ.






    തലശ്ശേരി : സംസ്ഥാനത്ത് ജനജീവിതം ദുഷ്ക്കരമായിരിക്കുന്ന ഈ കൊറോണക്കാലത്ത് കുടുംബങ്ങൾക്ക് ഇരുട്ടടിയായി മാറി സർക്കാരിൻറെ ബാർ തുറക്കാനുള്ള തീരുമാനം.രോഗഭീതിയിലായിരിക്കുന്ന വൃദ്ധജനങ്ങളും കുട്ടികളുമടങ്ങുന്ന കുടുംബത്തിലേക്കുള്ള , മദ്യപൻ്റെ വരവ് കൊറോണവൈറസുമായിആയിരിക്കാനുള്ള സാദ്ധ്യത 100 % വർദ്ധിച്ചിരിക്കുന്നു എന്ന പരമാർത്ഥം ജനകീയ സർക്കാർ മറക്കാൻ പാടില്ലാത്തതായിരുന്നു.
    മദ്യപാനം വ്യക്തിയുടെ പ്രതിരോധശേഷി കുറക്കുമെന്ന് വൈദ്യശാസ്ത്രം പലയാവർത്തി പഠന റിപ്പോർട്ട് നിരത്തിയിട്ടും അത് അവഗണിച്ച് പണക്കിലുക്കത്തിൻ്റെ പ്രയോഗശാസ്ത്രം തലക്കുപിടിച്ച് ,സർക്കാർ പുറപ്പെടുവിച്ച മദ്യവില്പനക്കുള്ള അനുമതി പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് വഴി വെക്കുന്നതിനാൽ ജനാധിപത്യ സർക്കാർ അക്ഷന്ത്യവ്യമായ ഈ തെറ്റ്
    തിരുത്തണമെന്ന ആവശ്യവുമായി കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ ടൗൺ പ്രതിഷേധങ്ങൾ നടന്നു.
    തുറന്നുവെച്ചിരിക്കുന്ന ബാർ അടച്ചുപൂട്ടുവാൻ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 
    തലശ്ശേരി അതിരൂപതാ മദ്യവിരുദ്ധ സമിതി,മുക്തിശ്രീ നടത്തുന്ന പ്രതിഷേധ സമരം കണ്ണൂർ ജില്ലയിൽ തലശ്ശേരി,എടൂർ,ഉളിക്കൽ,അങ്ങാടിക്കടവ്,മാങ്ങോട്,ചെമ്പേരി,ചെമ്പന്തൊട്ടി   എന്നിവിടങ്ങളിലെ പ്രതിഷേധങ്ങൾ യഥാക്രമം അതിരൂപതാ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ,ഫൊറോനാ വികാരിമാരായ വെരി.റവ.ഫാ.ആൻറണി മുതുകുന്നേൽ ,വെരി.റവ.ഫാ.ജോസഫ് കാവനാടിയിൽ,റവ.ഫാ.തോമസ് ആമക്കാട്ട്,റവ.ഫാ.സെബാസ്റ്റ്യൻ മുട്ടത്തുപാറ ,കേന്ദ്രക്കമ്മറ്റിയംഗങ്ങളായ ആൻറണിസാർ മേൽവെട്ടം,ഷിനോ പാറയ്ക്കൽ,മേരി ആലയ്ക്കാമറ്റത്തിൽ,ജിൻസി കുഴിമുള്ളിൽ,ടോമിസാർ വെട്ടിക്കാട്ട്,ഇരിക്കൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് ലിസ്സി ഒ.എസ്സ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728