Header Ads

ad728
  • Breaking News

    പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ശ്രീകണ്ഠപുരത്ത് വെൽഫെയർ പാർട്ടി പമ്പുകൾക്ക് മുന്നിൽ നിൽപ്പു സമരം നടത്തി.






     
    ശ്രീകണ്ഠാപുരം: ദുരിതകാലത്തും പൊതുജനങ്ങളെ കൊള്ളയടിക്കുന്ന മോദി സർക്കാറിൻ്റെ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പിന് മുമ്പിൽ നിൽപ്പു സമരം നടത്തി.
    കോവിഡ് മഹാമാരിക്കാലത്തും യാതൊരു നിയന്ത്രണവും വരുത്താതെ ഇന്ധന വിലവർദ്ധിപ്പിക്കാൻ കോർപ്പറേറ്റുകൾക്ക് അനുവാദം നൽകുന്ന മോദി സർക്കാർ ജനദ്രോഹത്തിൽ എല്ലാവരെയും കടത്തിവെട്ടിയിരിക്കുകയാണെന്നും
    പെട്രോളിനും ഡീസലിനും ജി എസ് ടി ഏർപ്പെടുത്തണമെന്നും നികുതി കുറക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ അഭിപ്രായപ്പെട്ടു.ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് സി എച്ച് മൂസാൻ ഹാജി അധ്യക്ഷത വഹിച്ചു .മണ്ഡലം സെക്രട്ടറി ഷാജഹാൻ ഐച്ചേരി ശ്രീകണ്ഠാപും മുനിസിപ്പാലിറ്റി പ്രസിഡണ്ട് കെ പി റഷീദ് എന്നിവർ സംസാരിച്ചു


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728