Header Ads

ad728
  • Breaking News

    ഇഗ്‌മോ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ;അനിൽ വർഗീസിന് അവാർഡ്







    പയ്യാവൂർ : ഇഗ്‌മോ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ -2021 ലെ ഡോക്യുമെൻ്ററി വിഭാഗത്തിൽ അനിൽ വർഗീസ്  സംവിധാനം ചെയ്ത  "വോട്ട് - ജനാധിപത്യത്തിൻ്റെ ഉത്സവം" രണ്ടാം സ്ഥാനത്തിന് അർഹമായി.കണ്ണൂർ ജില്ലയിൽ പയ്യാവൂർ വില്ലേജിലെ കാഞ്ഞിരക്കൊല്ലിയിൽ 2019 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ അനിൽ വർഗീസ് മാതൃകാ പോളിംഗ് സ്റ്റേഷൻ തയ്യാറാക്കി ദേശീയ ശ്രദ്ധ നേടിയിരുന്നു. മാതൃക പോളിംഗ് സ്റ്റേഷനെക്കുറച്ച് "വോട്ട് ജനാധിപത്യത്തിൻ്റെ ഉത്സവം " എന്ന പേരിൽ അനിൽ വർഗീസ് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി ആണിത് .വോട്ടെടുപ്പിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളെ പ്രാദേശിക സാംസ്ക്കാരിക പ്രത്യേകതകൾ ഉപയോഗപ്പെടുത്തി മറികടന്ന് വോട്ടെടുപ്പിനെ ജനാധിപത്യത്തിൻ്റെ ഉത്സവമാക്കാം എന്ന ദേശീയ മാതൃകയാണ് ഡോക്യുമെൻ്ററിയിൽ പരാമർശിച്ചിട്ടുള്ളത്.മോഡൽ പോളിംഗ് സ്റ്റേഷൻ തയ്യാർ ചെയ്തതിന് അന്ന് പയ്യാവൂർ വില്ലേജ് ഓഫീസറായിരുന്ന  അനിൽ വർഗീസിന് 
    ഇലക്ഷൻ കമ്മീഷൻ്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് ലഭിച്ചിരുന്നു.നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും എഴുതി സംവിധാനം ചെയ്തിട്ടുണ്ട് അനിൽ വർഗീസ്. ജലച്ചായ ചിത്രങ്ങൾ എന്ന പേരിൽ ചെറുകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1995 ൽ കാലിക്കറ്റ് സർവ്വകലാശാല എ സോൺ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു.ആകാശവാണിയിൽ കഥകൾ അവതരിപ്പിച്ചിട്ടുണ്ട്.ഓടക്കുഴൽ വാദകൻ കൂടിയായ അനിൽ വർഗീസിൻ്റെ നിരവധി ഓടക്കുഴൽ ,മെലോഡിക്ക മ്യൂസിക്ക് കവർ സോങ്ങുകൾ യുട്യുബിൽ ശ്രദ്ധ നേടിയിട്ടുണ്ട്.സൗത്ത് ആഫ്രിക്ക, യു.എ.ഇ , ഖത്തർ എന്നി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌.സ്റ്റേയിറ്റ് ബസ്സ് എന്ന സിനിമയിൽ ജ്യോതിസ് ജോർജ് എന്ന പ്രിസൺ ഓഫിസറായി അഭിനയിച്ചിരുന്നു.കണ്ണൂർ ജില്ലയിലെ ചെമ്പൻ തൊട്ടി സ്വദേശിയായ അനിൽ വർഗീസ് പയ്യന്നൂർ ലാൻ്റ് ട്രൈബ്യുണൽ ഫെീസിലെ സ്പെഷൽ റവന്യു ഇൻസ്പെക്ടറാണ്.തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ നേഴ്സിംഗ് ഓഫീസർ എം.ജെബിന്ദുവാണ്  ഭാര്യ.
    ശ്രീകണ്ഠാപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കുളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി അരുൾ.ടി.അനിൽ , ചെമ്പൻതൊട്ടി സെൻ്റ് സാവിയോ നേഴ്സറി സ്കൂളിലെ എൽ.കെ.ജി.വിദ്യാർത്ഥിനി അക്ഷര.ടി.അനിൽ മക്കളാണ്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728