Header Ads

ad728
  • Breaking News

    നാടിനൊപ്പം പി കെ എം കോളേജ് മടമ്പം





    മടമ്പം : മഹാമാരിക്കാലത്തെ അതിജീവനത്തിന്റെ ഭാഗമായി പി. കെ. എം കോളേജ് ഓഫ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ 'ഒപ്പം 2021, കൈകോർത്തു കരുതലോടെ നാടിനൊപ്പം പി.കെ.എം' പരിപാടിയുടെ ഉദ്ഘാടന സമ്മേളനം ഓൺലൈനിൽ സംഘടിപ്പിച്ചു.  സവിശേഷപരിഗണനയർഹിക്കുന്ന കുട്ടികൾക്കു പഠനപിന്തുണ നൽകൽ, വിദ്യാർത്ഥികളുടെ പഠനപിന്നാക്കാവസ്ഥ പരിഹരിക്കൽ, സാമൂഹ്യ സാമ്പത്തിക മാനസിക പരിഗണനയർഹിക്കുന്നവർക്കായുള്ള കരുതൽ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളിൽ പി കെ എം കോളേജ്‌ സജീവമാകുകയാണ്‌.
      🅿️®️
      ഇരിക്കൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ജെസ്സി എൻ. സി സ്വാഗതം പറഞ്ഞു. കോളേജ് മാനേജർ മാർ.  ജോസഫ് പണ്ടാരശ്ശേരി അധ്യക്ഷഭാഷണവും ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ.ഫിലോമിനാ കെ.വി മുഖ്യ പ്രഭാഷണവും കോളേജ് പ്രൊ. മാനേജർ റെവ. ഫാദർ ജോസ് നെടുങ്ങാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ലോക്കൽ മാനേജർ റെവ.  ഫാദർ ലൂക്ക് പുതൃക്കയിൽ, ടീച്ചർ എഡ്യൂക്കേഷൻ സെന്റർ മാനന്തവാടി ഡയറക്ടർ ഡോ. എം. പി അനിൽ, വിദ്യാർത്ഥി പ്രതിനിധി മരീസ മാർക്കോസ് എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പാൾ  ഡോ. പ്രശാന്ത് മാത്യു നന്ദി പ്രകാശിപ്പിച്ചു



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728