Header Ads

ad728
  • Breaking News

    ശോചനീയാവസ്ഥയിലായിരുന്ന വിളംബരം മുക്ക്-കോണോംപട്ടം റോഡ് കോണ്‍ക്രീറ്റ് ചെയ്തു




    ശ്രീകണ്ഠപുരം: പൂര്‍ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതെ ശോചനീയാവസ്ഥയിലായിരുന്ന വിളംബരം മുക്ക്- കോണോംപട്ടം റോഡ് കൗണ്‍സിലര്‍ കെയര്‍ 2020-25 പദ്ധതി പ്രകാരം കോണ്‍ക്രീറ്റ് ചെയ്തു. പ്രധാനമായും തകര്‍ന്ന 30 മീറ്റർ റോഡ്  പതിനാലാം വാര്‍ഡ് വികസന സമിതിയുടേയും നാട്ടുകാരുടേയും സഹകരണത്തോടെയാണ് കോണ്‍ക്രീറ്റ് ചെയ്തത്. 

    റോഡിന്റെ ആദ്യ പകുതി നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി റീടാര്‍ ചെയ്തിരുന്നു. രണ്ടാം പകുതി റീടാറിങ് ചെയ്യുന്നതിന് 3 ലക്ഷം രൂപ വകയിരുത്തി ഭരണാനുമതിയും, സാങ്കേതിക അനുമതിയും ലഭിച്ചുവെങ്കിലും പ്രതികൂല കാലാവസ്ഥയും, ലോക്ക് ഡൗണ്‍ മൂലവും ടെണ്ടര്‍ നടപടികള്‍ പൂർത്തിയാക്കാൻ സാധിച്ചില്ല. ഈ വഴിയിലൂടെയുള്ള യാത്ര വളരെ ബുദ്ധിമുട്ടാവുന്ന പശ്ചാത്തലത്തിലാണ് കൗണ്‍സിലര്‍ മുൻകൈ എടുത്ത് കൗൺസിലർ കെയര്‍ പദ്ധതി പ്രകാരം  റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. 

    നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.കെവി ഫിലോമിന ടീച്ചർ സ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. പതിനാലാം വാർഡ് കൗണ്‍സിലര്‍ വിജില്‍ മോഹനൻ, വികസന സമിതി കൺവീനർ പി പി മധുസൂദനൻ, മറ്റ് നാട്ടുകാരും പ്രവൃത്തിയിൽ പങ്കാളികളായി..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728