Header Ads

ad728
  • Breaking News

    മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ലൈബ്രേറിയനായി സേവനം അനുഷ്ഠിച്ച് വിരമിക്കുന്ന പി.ടിജോണിന് യാത്രയയപ്പ് നൽകി.

    യാത്രയയപ്പ് നൽകി


    പയ്യാവൂർ: മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ലൈബ്രേറിയനായി സേവനം അനുഷ്ഠിച്ച് വിരമിക്കുന്ന പി.ടിജോണിന്  യാത്രയയപ്പ് നൽകി.ശ്രീകണ്ഠപുരം നഗരസഭാ  ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു.കോട്ടയം അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ എൻ സി ജെസ്സി മുഖ്യ പ്രഭാഷണം നടത്തി.വാർഡ്‌ കൗൺസിലർ ബിജു പുതുശ്ശേരി, മോഡൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ ബിനോയ്,വൈസ് പ്രിൻസിപ്പാൾ ഡോ.പ്രശാന്ത് മാത്യൂ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. വീണ അപ്പുകുട്ടൻ,അലുമിനി അസോസിയേഷൻ പ്രസിഡൻ്റ് നിധിൻ നങ്ങോത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലൈബ്രേറിയൻ പി.ടിജോണിന്റെ ഫോട്ടോ അനാഛാദനവും ഉപഹാര സമർപ്പണവും നടന്നു. 2020-21 വർഷത്തെ ബെസ്റ്റ്‌ ലൈബ്രറി യൂസർ അവാർഡ് മലയാള വിഭാഗത്തിലെ അധ്യാപക വിദ്ധ്യാർത്ഥിനി ലയ കെ ജോസിന് സമ്മാനിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728