Header Ads

ad728
  • Breaking News

    കൊയ്യം സ്വീകരണ കേന്ദ്രത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി സജീവ് ജോസഫിന് കാർഷിക വിളകൾ സമ്മാനിക്കുന്ന കർഷകൻ

    സജീവ് ജോസഫിന് ആവേശോജ്വല വരവേൽപ്പ്

    ഇരിക്കൂർ അസംബ്ലി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സജീവ് ജോസഫിന് ചെങ്ങളായി, ചുഴലി പഞ്ചായത്തുകളിൽ ആവേശോജ്വല വരവേൽപ്പ്. ചെണ്ടമേളവും ബാന്റും, ഫ്ലാഷ് മോബും ഒരുക്കിയാണ് സ്വീകരണ കേന്ദ്രൾ സ്ഥാനാർത്ഥിയെ എതിരേറ്റത്. രാവിലെ പരപ്പായിയിൽ കെ പി സി സി ജനറൽസെക്രട്ടറി  സജീവ് മാറോളിയാണ് പര്യടനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് കേന്ദ്രമാക്കിയ ആളാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നാമൊന്നും വിചാരിക്കാത്ത  കാര്യങ്ങളാണ് പിണറായിയും കോടിയേരിയുടെ മക്കളും കൂടി ചെയ്തതെന്നും അതുകൊണ്ടു തന്നെ പരപ്പന അഗ്രഹാര ജയിലിൽ സുഖവാസത്തിലാണ് ബിനീഷ് കോടിയേരിയെന്നും അദ്ദേഹം പറഞ്ഞു. പരപ്പായിക്കു പുറമെ  ചെങ്ങളായി, മുങ്ങം, കോട്ടപ്പറമ്പ, മൊയ്യാലം, തവറൂൽ, കൊയ്യം, പാറക്കാടി , പെരുന്തലേരി, വളക്കൈ മദ്രസ, മണക്കാട്, തേർതല, തേറളായി, വളക്കൈ ടൗൺ എന്നിവിടങ്ങളിലായിരുന്നു ചെങ്ങളായി മണ്ഡലത്തിലെ പര്യടനം. തുടർന്ന് ചുഴലി പഞ്ചായത്തിൽ പ്രവേശിച്ച പര്യടനം അടിച്ചിക്കാമല, നിടുവാലൂർ, തട്ടേരി, പൊള്ളയാട്, കൂനം, കൊളത്തൂർ, വെളക്കന്നൂർ, കണ്ണാടിപ്പാറ, തോളൂർ, പയറ്റിയാൽ, തോപ്പിലായി, കാവിൽ മൂല, ചുഴലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയശേഷം ചാലിൽവയലിൽ സമാപിച്ചു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധ ചടങ്ങുകളിൽ പി പി ഖാദർ ടി എൻ എ ഖാദർ, തോമസ് വെക്കത്താനം , കെ വി ഫിലോമിന, കൊയ്യം ജനാർദ്ദനൻ, കെ സി വിജയൻ , ടി സി പ്രിയ, നൗഷാദ് ബ്ലാത്തൂർ, അഷ്റഫ്, സി ദാമോദരൻ , നസീമ , രാജേഷ് നമ്പ്യാർ, സുനിൽകുമാർ ,  ഐവിൻ ജേക്കബ്ബ്  ജംഷീർ, എം ഒ മാധവൻ മാസ്റ്റർ, അജ്മൽ ചുഴലി ടി പി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണത്തിൽ എ ഐ സി സി നിരീക്ഷകരായ കവിത, അനീഷ് എന്നിവരും സന്നിഹിതരായിരുന്നു. ഓശാന പ്രമാണിച്ച് രാവിലെ പള്ളികളിൽ പോയി പ്രാർത്ഥന കൂടിയ ശേഷമായിരുന്നു സജീവ് ജോസഫ് പ്രചാരണത്തിനിറങ്ങിയത്. ആദ്യം ഇടവക പള്ളിയായ ഉളിക്കലിലെ ഉണ്ണിയീശോ പള്ളിയിലും പിന്നീട് ഉളിക്കൽ ലത്തീൻ ചർച്ചിലും  അതിനു ശേഷം നെല്ലിക്കാംപൊയിൽ ഫെറോന ചർച്ചിലും കയറിയതിനു ശേഷമായിരുന്നു പ്രചാരണം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728