Header Ads

ad728
  • Breaking News

    ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നു: വിശുദ്ധ വാരത്തിന് തുടക്കം


    വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയ്ക്കായാണ് വിശ്വാസികള്‍ ഓശാന ആഘോഷിക്കുന്നത്._

    _സംസ്ഥാനത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദേവാലയങ്ങളില്‍ ഓശാന ചടങ്ങുകള്‍ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ കുരുത്തോല പ്രദക്ഷിണം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു._

    _ദേവാലയങ്ങളില്‍ രാവിലെ തന്നെ ഓശാനയോടനുബന്ധിച്ചുള്ള  ചടങ്ങുകള്‍ ആരംഭിച്ചു. വിവിധ സഭാ അധ്യക്ഷന്‍മാര്‍ പള്ളികളില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കുരുത്തോല വിതരണത്തിനായി പള്ളികളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഓണ്‍ലൈനായി കൂടുതല്‍ വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ കാണാനുള്ള സൗകര്യം മിക്ക ദേവാലയങ്ങങ്ങളും ഒരുക്കിയിരുന്നു._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728