Header Ads

ad728
  • Breaking News

    കെ.എസ്.ടി.എ ഇരിക്കൂർ ഉപജില്ലാ കൗൺസിലും യാത്രയയപ്പും സംസ്ഥാന കമ്മറ്റിയംഗം കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.



    കെ.എസ്.ടി.എ ഇരിക്കൂർ ഉപജില്ലാ കൗൺസിലും യാത്രയയപ്പും സംസ്ഥാന കമ്മറ്റിയംഗം കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഇരിക്കൂർ ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന കെ.എസ്.ടി.എ.അധ്യാപകർക്ക് യാത്രയയപ്പ് നൽകി. വിവിധ മേഖലയിൽ പുരസ്ക്കാരങ്ങൾ നേടിയ അധ്യാപക പ്രതിഭകളെ അനുമോദിച്ചു. യാത്രയയപ്പ് സപ്ലിമെന്റ് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.പി.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. എം.വി.നാരായണൻ , പി. സാവിത്രി എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രടറി കെ.പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉപജില്ലാ പ്രസിഡന്റ് ഇ.കെ. അജിത് കുമാർ അധ്യക്ഷനായി. ഉപജില്ലാ ട്രഷറർ ടി.പ്രസാദ് നന്ദി രേഖപ്പടുത്തി സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728