Header Ads

ad728
  • Breaking News

    അഗതി സംരക്ഷണ കേന്ദ്രമായ കരുണാലയത്തിന് ഈസ്റ്റർ സദ്യക്കുള്ള തുക കൈമാറി



    പയ്യാവൂർ: ചെമ്പേരി ജൂനിയർ ചേംമ്പർ ഇൻറർനാഷണലിന്റെ ഈസ്റ്റർ-വിഷു ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്പേരിയിലുള്ള കരുണാലയത്തിലെ അന്തേവാസികൾക്കായി ഈസ്റ്റർ സദ്യ ഒരുക്കുന്നത് ആവശ്യമായ തുക നൽകി.കരുണാലയ ത്തിൽ  നടന്ന ചടങ്ങിൽ ചെമ്പേരി ജെസിഐ  പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ കരുണാലയം ഡയറക്ടർ 
    ഫാദർ ബെന്നി പുത്തൻനടയ്ക് തുക കൈമാറി. കരുണാലയത്തിൽ നിലവിൽ 90 അന്തോവാസികലാണുള്ളത്. ചെമ്പേരിയിലെ പി.ഡി തോമസ് ആൻഡ് കമ്പനി ചാർട്ടേർഡ് എക്കൗണ്ടന്റ് എന്ന സ്ഥാപനമാണ് ചാരിറ്റി പ്രവർത്തനത്തിനാവശ്യമായ തുക സ്പോൺസർ ചെയ്തത്. പി.ഡി തോമസ്, സുനിൽ പീറ്റർ , തോമസ് ചാലിൽ, ഷാജി വർഗ്ഗീസ്, ക്ലിൻറ് മറ്റത്തിൽ, ജയ്മോൻ മറ്റത്തിൻകര, തോമസ് കാരക്കുന്നേൽ,ഫ്രാൻസീസ് ആളാത്ത്, ജോൺ ഹരി , ബിനോയ് അടുപ്പുകല്ലുങ്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

    ഈസ്റ്റർ സദ്യക്കുള്ള തുക ചെമ്പേരി ജൂനിയർ ചേംബർ ഇൻറർനാഷ്ണൽ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ കരുണാലയം ഡയറക്ടർ ഫാദർ ബെന്നി പുത്തൻനടയ്ക്ക് കൈമാറുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728