പ്രിയദർശിനി’ സൗജന്യ ബസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ; മറ്റ് ബസുകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി സി.പി. ജോൺ
*തിരുവനന്തപുരം:* സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യ യാത്രാ ബസ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. കൂടുതൽ സാധാരണക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്നതിനായി സൗകര്യങ്ങൾ വിലയിരുത്തി മറ്റ് ബസുകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ സുതാര്യമായിരിക്കെ, പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ശോഭ കെടുത്തുന്ന തരത്തിൽ ചില കോണുകളിൽ നിന്ന് ചോദ്യങ്ങളും തെറ്റായ പ്രചാരണങ്ങളും ഉയരുന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
നിലവിൽ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിവരുന്നത്. ഒരു കാരണവശാലും ഈ ബസുകളുടെ എണ്ണത്തിൽ കുറവ് വരുത്തില്ല. യാത്രക്കാരുടെ തിരക്കും ആവശ്യകതയും മുൻനിർത്തി സൗകര്യങ്ങൾക്കനുസരിച്ച് കൂടുതൽ ബസുകളിലേക്ക് ഈ സേവനം ലഭ്യമാക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി സി.പി. ജോൺ കൂട്ടിച്ചേർത്തു.
No comments