Header Ads

ad728
  • Breaking News

    കേരളമടക്കം 17 സംസ്‌ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം നവംബറിൽ തുടങ്ങും

    കേരളമടക്കം സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടിക പുതുക്കലിനുള്ള നടപടികൾ നവംബറിൽ തുടങ്ങും. സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണം പൂർത്തിയായ 13 സംസ്ഥ‌ാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും അസമിലുമാണ് വാർഷിക വോട്ടർപട്ടിക പുതുക്കൽ നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. 2027 ജനുവരി ഒന്നാണ് യോഗ്യതാ തീയതി. നവംബർ 12ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

    പരാതികളും അവകാശവാദങ്ങളും സമർപ്പിക്കാൻ ഡിസംബർ 11 വരെ അവസരമുണ്ട്. അന്തിമ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. അർഹരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും ഒഴിവാക്കേണ്ടവരെ ഒഴിവാക്കുന്നതിനുമായി വർഷംതോറും നടക്കുന്ന നടപടിക്രമമാണിത്.

    അസം, ബിഹാർ, ഛത്തീസ്‌ഗഡ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, മണിപ്പുർ, പഞ്ചാബ്, രാജസ്‌ഥാൻ, തമിഴ്‌നാട്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാൾ, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് എസ്എസ്ആർ നടപ്പാക്കുക.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728