Header Ads

ad728
  • Breaking News

    മൈസൂരുവിനടുത്ത് കോഴിക്കോട്-ബംഗളൂരു ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം: മലയാളികളടക്കം 4 മരണം; 30ലധികം പേര്‍ക്ക് പരിക്ക്


     മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ അപകടം. മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസ് ഡ്രൈവർ മൈസൂരു സ്വദേശി സുനിൽ, ബസ് ക്ലീനർ മലയാളിയായ സുഹൈൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

    കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന 'കാവേരി' (Kaveri) എസി സ്ലീപ്പർ ബസും, പെരിയപട്ടണയിൽ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. പെരിയപട്ടണ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. 

    അപ്രതീക്ഷിതമായി ലോറി എതിർ ദിശയിലേക്ക് തിരിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അപകടത്തിൽ ആകെ 31 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പെരിയപട്ടണ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728