Header Ads

ad728
  • Breaking News

    ഇടിച്ചത് മൂന്ന് വാഹനങ്ങളില്‍ ; അശ്വന്ത് കോക്കിനെതിരെ മദ്യപിച്ച്‌ വാഹനമോടിച്ചതിന് കേസ്


    _കോഴിക്കോട്: യൂട്യൂബറും പ്രശസ്ത സിനിമാനിരൂപകനുമായ അശ്വന്ത് കോക്കിനെതിരെ മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയെന്ന് കേസ്._

    _നടക്കാവ് പോലീസാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു._

    _മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച്‌ വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. എരഞ്ഞിപ്പാലത്ത് തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ആയിരുന്നു അപകടമുണ്ടായത്. അശ്വന്ത് ഓടിച്ച ഥാര്‍ ജീപ്പ് നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലും പിന്നാലെ രണ്ട് ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. നിര്‍ത്താതെ പോയ അശ്വന്തിനെ ട്രാഫിക് പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നാലെ നടക്കാവ് പോലീസ് കേസെടുത്തു._

    _പൊലീസ് എത്തി വാഹനത്തില്‍ നിന്നിറക്കിയപ്പോള്‍ ലക്കുകെട്ട നിലയിലായിരുന്നു അശ്വന്ത്. കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചെന്ന് വ്യക്തമായി. ഇതിന് പിന്നാലെ ജീപ്പ് ഇടിച്ച വാഹനഉടമകള്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കി. മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ദാറ്റ്സ് കേരള പൊലീസ്' എന്നായിരുന്നു പ്രതികരണം._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728