എല്‍പിജിക്ക് പകരം ബയോഗ്യാസ്; പ്രതിസന്ധിക്കിടെ ബദല്‍ നിര്‍ദേശവുമായി മോദി
_ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നതിനിടെ ബദല്‍നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബദല്‍ ഊര്‍ജസ്രോതസുകള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ നടത്തിയ മന്ത്രിസഭായോഗത്തിലാണ് മോദിയുടെ പ്രതികരണം. ശക്തമായ പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പാക്കണമെന്നും മോദി നിര്‍ദേശിച്ചു. വികിസത ഭാരതമെന്നത് കേവലം വാഗ്ദാനമല്ലെന്നും അത് സര്‍ക്കാറിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയെ മുന്നില്‍കണ്ടുള്ള നയങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വേണം പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍. എല്ലാ പരിഷ്‌കാരങ്ങളുടേയും ലക്ഷ്യം ജനങ്ങളുടെ ക്ഷേമം മാത്രമാവണമെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി, കാര്‍ഷിക, വനം, ഗതാഗതം, കോര്‍പ്പറേറ്റ്, തൊഴില്‍, വാണിജ്യ, ഊര്‍ജ വകുപ്പ് എന്നീ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുകയും പ്രസന്‍േറഷനുകള്‍ അവതരിപ്പിക്കുകയും ചെയ്തു. കാബിനറ്റ് സെക്രട്ടറിയും നീതി ആയോഗ് വൈസ് ചെയര്‍പേഴ്‌സണും യോഗത്തില്‍ പങ്കെടുത്തിരുന്നു. മോദിയുടെ വിദേശയാത്രയുടെ നേട്ടങ്ങള്‍ വിശദീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് യോഗത്തില്‍ ആദ്യം സംസാരിച്ച് തുടങ്ങിയത്. വിദേശരാജ്യങ്ങളില്‍ പോയി ഒപ്പിട്ട കരാറുകളെ കുറിച്ച് യോഗത്തില്‍ അദ്ദേഹം വിശദീകരിച്ചു.
No comments