Header Ads

ad728
  • Breaking News

    നവകേരള യാത്രക്കിടെ 'രക്ഷാപ്രവർത്തനം':ഗൺമാൻമാരുടെ മർദനം ചട്ട വിരുദ്ധമെന്ന് എസ്ഐടി


    _തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത് ചട്ടവിരുദ്ധമാണെന്ന് എസ്ഐടി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. നാല് പൊലീസുകാർ ചട്ടം ലംഘിച്ചു. പ്രതിഷേധക്കാരെ ലോക്കൽ പൊലീസ് നിയന്ത്രിച്ചിരുന്നു. മാറ്റിനിർത്തിയ പ്രതിഷേധക്കാരെ മർദിക്കേണ്ട സാഹചര്യമുണ്ടായില്ല. മർദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ വടിയും ചട്ടവിരുദ്ധമാണ്. ഗൺമാന്മാരുടെ ചുമതലയിൽപ്പെടാത്ത കാര്യങ്ങളാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളിൽ എസ്ഐടി റിപ്പോർട്ട്‌ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകും.അതിനിടെ, മർദനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുന്‍ ആഭ്യന്തരവകുപ്പ് പൂഴ്ത്തിതായി റിപ്പോര്‍ട്ട്.  ആലപ്പുഴ എസ്പിയുടെ റിപ്പോർട്ടാണ് പഴയ ആഭ്യന്തര വകുപ്പ് പൂഴ്ത്തിയത്.  മർദനം അവമതിപ്പുണ്ടാക്കിയെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ആലപ്പുഴ എസ്പിയായിരുന്ന ചൈത്ര തെരേസ ജോൺ ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. തുടർന്ന് ഡിജിപി ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയെങ്കിലും യാതൊരുവിധ തുടർനടപടികളും ഉണ്ടായില്ല._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728