തളിപ്പറമ്പ: പെയിന്റിംഗ് തൊഴിലാളി വീണ് മരണപ്പെട്ടു
ഇന്ന് രാവിലെ തളിപ്പറമ്പ ആള്ളംകുളം പ്രദേശത്ത് വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെ ബീഹാർ സ്വദേശിയായ രാമേശ്വര റാം മകൻ രാജറാം (41) അബദ്ധത്തിൽ
പെയിന്റിങ് ജോലിക്ക് ഇടയിൽ സ്റ്റെയർകേസി ന്റെ മുകളിലേക്ക് വീണു ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബീഹാർ സംസ്ഥാനത്തിലെ സാരണ ജില്ലയിൽ ഏക്മ പ്രദേശത്തെ ഭാരഹോപുര് സ്വദേശിയാണ് മരിച്ച രാജാറാം
സംഭവത്തിൽ തളിപ്പറമ്പ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
റിട്ടയേഡ് ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ രാഘവൻ എന്നയാളുടെ വീടിന്റെ റൂഫിന് പെയിന്റിംഗ് ജോലി ചെയ്യുമ്പോഴായിരുന്നു അപകടം നടന്നത്
No comments