ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ 25കാരന്‍ വിഷ്ണുവിനെ കണ്ടെത്തി
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ 25കാരന്‍ വിഷ്ണുവിനെ കണ്ടെത്തി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ സഹയാത്രികന്റെ ഫോണില്‍ നിന്ന് വിഷ്ണു സഹോദരനെ വിളിക്കുകയായിരുന്നു. താന്‍ നാട്ടിലേക്ക് വരുന്നില്ലെന്നായിരുന്നു വിഷ്ണു പറഞ്ഞത്. എന്നാല്‍ വീട്ടിലെ സാഹചര്യം ഉള്‍പ്പെടെ പറഞ്ഞതോടെ വിഷ്ണു നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കുടുംബം വിഷ്ണുവിനെ കൂട്ടികൊണ്ടുപോകാനായി പയ്യന്നൂരിലേക്ക് തിരിച്ചു.
No comments