Header Ads

ad728
  • Breaking News

    പാനൂരിലെ ബോംബ് സ്‌ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണം,ഷാഫി പറമ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി

    വടകര: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേന്ദ്ര ഏജൻസികളെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെൻ്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കമ്മീഷൻ പരാതി നൽകി.കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് അറിവോടെയാണ് സി.പി.എം ജില്ലാ - സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ബോംബ് നിർമ്മിച്ചത്. അതീവ ഗുരുതരമായ നിയമ ലംഘനം നടന്നിട്ടും സ്ഫോടകവസ്തു നിയമത്തിലെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയതാണ് പൊലീസ് കേസെടുത്തത്.

    ഒരാൾ മരിച്ചതിന് ശേഷം മാത്രമാണ് കൊലപാതക കുറ്റമെങ്കിലും ചുമത്താൻ തയ്യാറായത്. അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി എന്നതിൻ്റെ സൂചനയാണിത്. കൊലക്കുറ്റം ചുമത്തിയതും സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ നടന്ന ബോംബ് നിർമ്മാണത്തെ കുറിച്ചോ അതിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ചോ അന്വേഷിക്കാൻ പൊലീസ് തയ്യാറാവുന്നില്ലെന്ന് ഷാഫി പറമ്പിൽ പരാതിയിൽ ചൂണ്ടിക്കാട്ടി.

    രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നതിന് വേണ്ടി ബോംബ് നിർമ്മിച്ചതായി കണ്ടെത്തിയിട്ടും യു.എ.പി.എ ചുമത്താൻ പൊലീസ് ഇതുവരെ തയ്യാറാവാത്തതും കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ഷാഫി പറമ്പിൽ പരാതിയിൽ ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728