Header Ads

ad728
  • Breaking News

    കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; പരീക്ഷണയോട്ടം ഇന്ന്


    പാലക്കാട്: കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍ കെ എസ് ആര്‍ ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും.

    റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എ സി ചെയര്‍ കാര്‍ തീവണ്ടിയാണിത്. കോയമ്പത്തൂർ പൊള്ളാച്ചി വഴിയാവും യാത്ര.

    ബുധനാഴ്ച രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിൽ എത്തും വിധമാണ് പരീക്ഷണ യാത്ര.

    തീവണ്ടിയുടെ സമയക്രമത്തെ കുറിച്ച് അന്തിമ തീരുമാനമായില്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728