Header Ads

ad728
  • Breaking News

    മൂന്ന് തവണ അവഗണിച്ചോ? എങ്കിൽ റേഷൻ കാർഡിൽ നിന്ന് പുറത്താകും


    കൊല്ലം: തുടർച്ചയായി മൂന്ന് മാസം ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് റേഷൻ വാങ്ങാത്ത, ജില്ലയിൽ 5,558 കാർഡ് ഉടമകളെ തിരഞ്ഞെടുത്ത വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. അനർഹർ റേഷൻ പട്ടികയിൽ കയറിക്കൂടിയെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിൽ നിന്ന് 5099 പേരെയും എ.എ.വൈ (മഞ്ഞക്കാട്) വിഭാഗത്തിൽ നിന്ന് 480 പേരെയും എൻ.പി.എസ് (നീലക്കാർഡ്) വിഭാഗത്തിൽ നിന്ന് 9 പേരെയുമാണ് ഒഴിവാക്കിയത്.

    അനർഹർ പട്ടിക ലിസ്റ്റിൽ കടന്നുകൂടിയ ഇവർ റേഷൻ സാധനങ്ങൾ വാങ്ങുന്നില്ലെങ്കിൽ പരാതി ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ റേഷനിംഗ് ഇൻസ്പെക്ടർമാർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു.പരിശോധനയിൽ, അർഹരായിട്ടും ലിസ്റ്റിൽ ഉൾപ്പെടാതിരുന്നവരെ കണ്ടെത്തി പുതിയ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ പുറത്തായത് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ പരിധിയിലാണ്, 2,963. പുനലൂർ താലൂക്കിലാണ് ഏറ്റവും കുറവ്. അനർഹമായി തിരഞ്ഞെടുക്കപ്പെട്ട കാർഡുകൾ കൈവശം വച്ചിരുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതായി സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728