എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ : കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിൽ എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് പിടിയിൽ. തലശ്ശേരി പുന്നോൽ കെ.പി. ദിൽഷാദ് (35) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 88 മില്ലിഗ്രാം മെത്താഫിറ്റമിനും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചു. സംഭവത്തിൽ എൻ.ഡി.പി.എസ്. വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖിൻ്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.കെ. ഷാജി, അഷ്റഫ് മലപ്പട്ടം, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അലോകൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. മജീദ്, എം. കലേഷ് പരിശോധനയ്ക്ക് നേതൃത്വം നൽകി.
No comments