Header Ads

ad728
  • Breaking News

    സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് ഉടനില്ല; വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണം-മന്ത്രി


    സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. എന്നാല്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം വേണമെന്നും മന്ത്രി പ്രതികരിച്ചു.

    സംസ്ഥാനത്ത് ദിവസേന 110 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമുണ്ട്. ഒരു ട്രാന്‍സ്‌ഫോമറില്‍ നിന്ന് കൂടുതല്‍ യൂണിറ്റ് വൈദ്യുതി പല കണക്ഷനില്‍ നിന്നായി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ ട്രാന്‍സ്ഫോമറുകള്‍ ട്രിപ്പാകുന്നത് ആണ് വൈദ്യുതി ഇടക്കിടെ പോകാൻ കാരണമെന്നും മന്ത്രി വിശദീകരിച്ചു.

    കരാര്‍ പ്രകാരമുള്ള വൈദ്യുതി ലഭിച്ചാല്‍ മറ്റുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. വൈദ്യുതി ഉപയോഗത്തിന്റെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ബാക്കി പുറത്ത് നിന്ന് വാങ്ങിക്കുകയാണ്.

    ജലാശയങ്ങളില്‍ 34% വെള്ളം മാത്രമാണ് ബാക്കിയുള്ളത്. ഇനി 90 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം മാത്രമാണ് കേരളത്തിലുള്ളത്. 52 മെഗാവാട്ട് വൈദ്യുതി പുറത്ത് നിന്ന് വാങ്ങാനുള്ള തീരുമാനം ആയിട്ടുണ്ടെന്നും പ്രതികരിച്ചു. ആഭ്യന്തര ഉത്പാദനം വര്‍ദ്ധപ്പിക്കലാണ് വൈദ്യുതി ക്ഷാമത്തിന് പരിഹാരമെന്നും മന്ത്രി പി കൃഷ്ണന്‍ കുട്ടി പ്രതികരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728