Header Ads

ad728
  • Breaking News

    7വയസുകാരനെ തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു, ഗുരുതര പരിക്ക്; ദാരുണ സംഭവം പാലക്കാട്

    പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ ഏഴ് വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈൻ്റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് കടിച്ച് പരിക്കേൽപ്പിച്ചത്.

    കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ കുട്ടി ഗുരുതരാവസ്ഥയിൽ എത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാർജ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728