Header Ads

ad728
  • Breaking News

    ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരൻ മരിച്ചു

    കൊച്ചി: ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 46കാരൻ മരിച്ചു. ആലങ്ങാട് നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണ് മരിച്ചത്. സിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    ബുധനാഴ്ച‌ രാത്രിയായിരുന്നു സംഭവം. ഭക്ഷണത്തിനൊപ്പം ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ സിബിന് ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

    മരണകാരണം സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728