Header Ads

ad728
  • Breaking News

    തലശ്ശേരിയില്‍ ഓടിയ ഓട്ടോയുടെ ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് തമിഴ്നാട് പൊലീസ്

    നഗരത്തില്‍ സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർക്ക് തമിഴ്നാട്ടില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ. പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടില്‍ എൻ.കെ രാജീവിനാണ് തമിഴ്നാട് പൊലീസിന്റെ നോട്ടീസെത്തിയത്.
    ഓട്ടോറിക്ഷയ്ക്കാണ് ഹെല്‍മെറ്റ് വച്ചില്ലെന്ന് കാട്ടി 2000 രൂപ പിഴ ചുമത്തിയത് ഇദ്ദേഹം തലശ്ശേരിയില്‍ സർവ്വീസ് നടത്തുന്ന കെ.എല്‍. 58 എച്ച്‌ 3468 പാസിഞ്ചർ ഓട്ടോറിക്ഷക്കാണ് പിഴ. താമ്ബാരം സിറ്റി പൊലീസ് എസ്.ഐ സുന്ദരമൂർത്തിയുടെ അറിയിപ്പാണ് വന്നത്. മാർച്ച്‌ 10ന് പിഴ അടക്കണമെന്ന നോട്ടീസ് വീട്ട് മേല്‍വിലാസത്തില്‍ തപാല്‍ വഴിയാണ് വന്നത്. ഇത് സംബന്ധിച്ച്‌ കേരള ഗതാഗത വകുപ്പ് മന്ത്രിക്ക് രാജീവൻ പരാതി നല്‍കിയിട്ടുണ്ട്. പിഴ ചുമത്തിയത് കാരണം തനിക്ക് ഓട്ടോറിക്ഷയുടെ ടാക്സ് അടക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്ന് രാജീവൻ പറഞ്ഞു. തമിഴ്നാട് പൊലീസിനും പരാതി അയച്ചിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728