Header Ads

ad728
  • Breaking News

    ഓണ്‍ലൈൻ തട്ടിപ്പ് സംഘം: ഒരാള്‍ പിടിയില്‍


    മട്ടന്നൂർ : ലോണ്‍ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത സംഭവത്തില്‍ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലെ കണ്ണി പോലീസ് പിടിയില്‍.
    കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി മുഹമ്മദ് ഹനീഫിനെയാണ് കൂത്തുപറമ്ബ് എസിപി കെ.വി.വേണുഗോപാലിന്‍റെ നിർദേശ പ്രകാരം മട്ടന്നൂർ സിഐ അഭിലാഷും എസ്‌ഐ പ്രശാന്തും ചേർന്നു കാഞ്ഞങ്ങാട് വച്ചു അറസ്റ്റ് ചെയ്തത്.

    വെളിയമ്ബ്ര സ്വദേശിയുടെ പരാതി പ്രകാരമാണ് ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലെ ഒരാളെ പിടികൂടിയത്. മറ്റു സംഘത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഒരു ലക്ഷം രൂപ വായ്പക്ക് വേണ്ടി പ്രൊസസിംഗ് പീസായി 1,17,000 രൂപ തട്ടിയ കേസിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം 29 നാണ് വാട്സാപ്പ് നമ്പറിൽ നിന്നും ലോണ്‍ വാഗ്ദാനം ചെയ്തത് ഒരു ലക്ഷം രൂപയ്ക്കായി അപേക്ഷിച്ചത്. 

    പ്രൊസസിംഗ് ഫീസായി നാല് തവണകളായി പണം അയച്ചു നല്‍കുകയായിരുന്നു. പിന്നീട് ലോണ്‍ ലഭിക്കുകയോ അയച്ചു കൊടുത്ത പണം തിരികെ നല്‍കാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഡല്‍ഹിയില്‍ അയച്ച പണം പിടിയിലായ കാഞ്ഞങ്ങാട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിന്നീട് പണം ഇയാള്‍ അക്കൗണ്ടില്‍ നിന്നും പിൻവലിക്കുകയും ചെയ്തു. ഇയാളുടെ മറ്റു തട്ടിപ്പുകള്‍ സംബന്ധിച്ച്‌പോലീസ് അന്വേഷണം നടത്തുകയാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728