Header Ads

ad728
  • Breaking News

    ലോക ഭിന്നശേഷി ദിനാചരണ സന്ദേശ റാലി ഇന്ന് 2.30 pm നു ശ്രീകണ്ഠപുരത്ത്

     ശ്രീകണ്ഠപുരം :ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് മുന്നോടിയായി ശ്രീകണ്ഠപുരം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന സമരിറ്റൻ പാലിയേറ്റീവ് ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ ഭിന്നശേഷി കൂട്ടായ്മകളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടലുകൾ നടത്തിവരുന്ന വിവിധ സംഘടനകളുടെയും, എക്സ് സർവീസ് ലീഗ്, ആശാവർക്കേഴ്സ്, ഹരിത കർമ്മ സേന കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെയും നേതൃത്വത്തിൽ ഇന്ന് 2:30ന് ശ്രീകണ്ഠപുരം ഗവൺമെന്റ് ഹൈസ്കൂൾ പരിസരത്തു നിന്നും ബസ് സ്റ്റാൻഡിലേക്ക് ആയിരത്തിൽ അധികം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മെഗാ ഭിന്നശേഷി റാലി നടത്തുന്നു.
     വിവിധ അപകടങ്ങളിൽ പെട്ട് അരക്ക് താഴെ തളർന്നു വീൽചെയറിൽ കഴിയേണ്ടി വരുന്ന ഭിന്നശേഷിക്കാർ, മറ്റ് പലവിധ ശാരീരിക മാനസിക വൈഷമ്യങ്ങൾ അനുഭവിക്കുന്ന ഭിന്നശേഷിക്കാർ തുടങ്ങിയവർ അടങ്ങുന്ന ടീം പ്രസ്തുത റാലിക്ക് നേതൃത്വം നൽകും.

    ഇന്ന് ഒരുമണിക്ക് സാൻജോർജിയ സ്പെഷ്യൽ സ്കൂളിൽ വച്ച് നടക്കുന്ന ഭിന്നശേഷി ക്കാർക്ക് മാത്രമായി നടത്തുന്ന കൂട്ടായ്മ യോഗം കണ്ണൂർ സാമൂഹ്യനീതി ഓഫീസ് ജൂനിയർ സൂപ്രണ്ട് ജയശ്രീ പി.ജെ ഉദ്ഘാടനം ചെയ്യും. സി.എസ്.ടി ഫാദേഴ്സിന്റെ കോഴിക്കോട് ആസ്ഥാനമായുള്ള സെന്റ് തോമസ് പ്രൊവിൻസ് കൗൺസിലർ ഫാദർ ബിജു കൊല്ലക്കൊമ്പിൽ അധ്യക്ഷത വഹിക്കും. ഇന്ന് 2.30 നു ശ്രീകണ്ഠപുരം എസ്. ഐ കദീജ കെ. ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്ന റാലി ശ്രീകണ്ഠപുരം ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും. ശ്രീകണ്ഠപുരം ബസ്റ്റാൻഡ് പരിസരത്ത് വച്ചുനടക്കുന്ന പൊതു സമ്മേളനം കണ്ണൂർ കാസർഗോട് ക്രൈംബ്രാഞ്ച് എസ്.പി സദാനന്ദൻ പി. പി ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ കെ.വി ഫിലോമിന അധ്യക്ഷത വഹിക്കും. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി മോഹനൻ, എരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസി ഇമ്മാനുവൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സാൻ ജോർജിയ സ്പെഷ്യൽ സ്കൂൾ, ബി.ആർ.സി ഇരിക്കൂർ ബ്ലോക്ക് കുട്ടികൾ, എസ്.ഇ.എസ് കോളജ് ശ്രീകണ്ഠപുരം, സമരിറ്റൻ ഒപ്പം കൂട്ടായ്മയിലെ കലാകാരന്മാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
     ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന വിവിധ ഉൽപന്നങ്ങളുടെ വിപുലമായ സ്റ്റാളും ബസ്റ്റാൻഡ് പരിസരത്ത് ഒരുക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728