ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം; വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം മാത്രം
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം.
ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വേണ്ട വൈദ്യുതി സൗജന്യമായിട്ടാണ് നല്‍കുന്നതെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന സമയം എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കണക്കാക്കും.
ആറ് മാസത്തേക്ക് ആയിരിക്കും ഇളവ് അനുവദിക്കുന്നത്. അതിന് ശേഷം, ജീവന്‍രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍ മേല്‍ ഇളവ് വീണ്ടും അനുവദിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
ഈ ആനുകൂല്യം ലഭിക്കാന്‍ നേരത്തെ ഇരുന്നൂറ് രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകണമായിരുന്നു. ഇപ്പോള്‍ വെള്ള കടലാസില്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്നും കുറിപ്പില്‍ പറയുന്നു.
No comments