Header Ads

ad728
  • Breaking News

    500 രൂപ കള്ളനോട്ടുകളുടെ എണ്ണത്തിൽ വർധനവ്’; ആർബിഐ


    രാജ്യത്തത് 2000 നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ് സംവിധാനം വഴി കണ്ടെത്തിയ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 14.6% വർധിച്ചാതായി ആർബിഐയുടെ വാർഷിക റിപ്പോർട്ട്. കഴിഞ്ഞ വർഷം 79,669 കള്ളനോട്ടുകൾ കണ്ടെത്തിയപ്പോൾ 2023 സാമ്പത്തിക വര്‍ഷത്തില്‍ 91,110 വ്യാജ 500 രൂപ നോട്ടുകള്‍ കണ്ടെത്തി.

    2000 നോട്ടുകളേക്കാൾ കൂടുതൽ വ്യാജ 500 രൂപ നോട്ടുകൾ പ്രചാരത്തിലുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 2000 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം കണ്ടെത്തിയ 13,604 നോട്ടുകളിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ ഇത് 9,806 ആയി കുറഞ്ഞു. അതായത് 27.9 ശതമാനത്തിന്റെ കുറവ്.

    10, 100 രൂപയുടെ കള്ളനോട്ടുകൾ യഥാക്രമം 11.6%, 14.7% വും കുറഞ്ഞു. 2022-23 കാലയളവില്‍ ബാങ്കിംഗ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ (എഫ്‌ഐസിഎന്‍) 4.6 ശതമാനം റിസര്‍വ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് തിരിച്ചറിഞ്ഞത്. 78,699 വ്യാജ 100 രൂപ നോട്ടുകളും 27,258 വ്യാജ 200 രൂപ നോട്ടുകളും സമാന വര്‍ഷത്തില്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728