Header Ads

ad728
  • Breaking News

    സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, പടിയിറങ്ങുന്നത് 11801 പേര്‍

    സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നത് 11801 പേര്‍. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേര്‍ വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ പേരാണ് സര്‍ക്കാർ സര്‍വ്വീസിൽ നിന്ന് ഒരുമിച്ച് ഇറങ്ങുന്നത്. 

    സ്കൂൾ പ്രവേശനം മുന്നിൽ കണ്ട് മെയ് മാസം ജനന തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നതിനാലാണ് ഇത്രയധികം പേരുടെ കൂട്ടവിരമിക്കലുണ്ടായത്. ഡോക്ടർമാർ ഉൾപ്പെടെ 10 വിഭാഗം സർക്കാർ ജീവനക്കാർ ഒഴികെയുള്ളവർ 56-ാം വയസ്സിലാണ് വിരമിക്കുന്നത്.

    വിവിധ തസ്തികയനുസരിച്ച് 15 മുതൽ 80 ലക്ഷം രൂപ വരെ നൽകേണ്ടതിനാൽ 1500 കോടിയോളം രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. എന്നാൽ ആനുകൂല്യങ്ങൾ നൽകാൻ തടസ്സമില്ലെന്നും തുക തടഞ്ഞു വക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ധനവകുപ്പ് അറിയിച്ചു.  

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728