Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം നഗരസഭയിൽ ജനറേറ്റർ സ്ഥാപിച്ചു.

    ശ്രീകണ്ഠപുരം : നഗരസഭയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി നഗരസഭയിൽ ജനറേറ്റർ സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു. ജനറേറ്റർ സ്ഥാപിക്കുന്ന പദ്ധതിക്കായി 11 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ജനറേറ്ററിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ചന്ദ്രംഗതൻ, ജോസഫീന വർഗീസ്, വി പി നസീമ, നഗരസഭ കൗൺസിലർമാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, വിജിൽ മോഹനൻ, നഗരസഭ സുപ്രണ്ട് അനീഷ് കുമാർ, പ്ലാൻ ക്ലാർക്ക് സുനിൽ കുമാർ, റിജേഷ് എന്നിവർ പങ്കെടുത്തു. കേരള ഇലക്ട്രിക്കൽ ആൻഡ് അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയാണ് ജനറേറ്റർ നഗരസഭയിൽ സ്ഥാപിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728