Header Ads

ad728
  • Breaking News

    സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ

    16/03/2023

    ദില്ലി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നൊബേൽ സമ്മാന കമ്മിറ്റി ഡപ്യൂട്ടി ലീഡർ അസ്‌ലെ തോജെയാണ് മോദിയെ പുരസ്കാരത്തിന് പരി​ഗണിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇദ്ദേഹത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമായിട്ടില്ല. നരേന്ദ്ര മോദിയുടെ ആരാധകനാണ് താനെന്നും വിശ്വസ്തനായ നേതാവാണ് മോദിയെന്നും പരസ്പരം പോരടിക്കുന്ന രാജ്യങ്ങളെ സമാധാനത്തിന്റെ പാതയിലെത്തിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള കഴിവുള്ള നേതാവാണ് മോദിയെന്നും തോജെ പറഞ്ഞു.മോദിക്ക് പുരസ്കാരം ലഭിക്കുകയാണെങ്കിൽ അത് അർഹതയുള്ള നേതാവിനു ലഭിക്കുന്ന അം​ഗീകാരമായിരിക്കുമെന്നും തോജെ വ്യക്തമാക്കി. കൂട്ടിച്ചേർത്തു. 2018ൽ സോൾ സമാധാന പുരസ്കാരം മോദിക്ക് ലഭിച്ചിരുന്നു. അന്താരാഷ്ട്ര സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകളും പരി​ഗണിച്ചാണ് അന്ന് പുരസ്കാരം ലഭിച്ചത്. 

    കഴിഞ്ഞ ദിവസം ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്‍റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഗാനമായിരിക്കും അത്. ഇതിന്‍റെ വിജയത്തില്‍ അണിയറക്കാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഓസ്കാറിന്‍റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728