Header Ads

ad728
  • Breaking News

    കറന്‍സി നോട്ടില്‍ എന്തെങ്കിലും എഴുതിയോ ? അസാധുവാകുമെന്ന പ്രചാരണത്തിൻ്റെ സത്യാവസ്ഥ ഇതാ..

    10-01-2023

    കറന്‍സി നോട്ടുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. പുതിയ നോട്ടുകളില്‍ എന്തെങ്കിലും എഴുതിയാല്‍ അസാധു ആകുമെന്നതാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. നോട്ടില്‍ എന്തെങ്കിലും എഴുതിയാല്‍ നോട്ടിന്റെ നിയമ സാധുത നഷ്ടപ്പെടുമെന്ന് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നതായും വ്യാജ സന്ദേശത്തില്‍ പറയുന്നു.

    റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശം എന്ന നിലയിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. കറന്‍സി നോട്ടില്‍ എന്തെങ്കിലും എഴുതിയാല്‍ അത് അസാധുവായി തീരും. താമസിയാതെ തന്നെ ലീഗല്‍ ടെന്‍ഡര്‍ നഷ്ടപ്പെടും എന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. ഇത് വ്യാജ സന്ദേശമാണെന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പറയുന്നു.

    നോട്ടില്‍ എന്തെങ്കിലും എഴുതിയതായി ക്രണ്ടെത്തിയാല്‍ ഉടന്‍ തന്നെ നോട്ട് അസാധുവാകുന്നില്ല. ലീഗല്‍ ടെന്‍ഡറായി തുടരും. എന്നാല്‍ ക്ലീന്‍ നോട്ട് നയത്തിന്റെ ഭാഗമായി കറന്‍സി നോട്ടുകളില്‍ ഒന്നും എഴുതാതിരിക്കാന്‍ ജനം ശ്രദ്ധിക്കണമെന്നും പിഐബിയുടെ കുറിപ്പില്‍ ഓര്‍മ്മപ്പെടുത്തുന്നു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728