Header Ads

ad728
  • Breaking News

    ജിയോ 5ജി സേവനം ഇനി കണ്ണൂരിലും


     2023 ജനുവരി 18 ബുധൻ
    ──────────────────

    കേരളത്തിൽ ജിയോ ട്രൂ 5ജി സേവനം അഞ്ച് ന​ഗരങ്ങളിൽ കൂടി വ്യാപിപ്പിച്ചു. കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് പുതിയതായി 5ജി സേവനം ആരംഭിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 11 ന​ഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ലഭ്യമാകും. 

    കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ​ഗുരുവായൂർ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെ 5ജി സേവനം ആരംഭിച്ചിരുന്നു. 5ജി എത്തിയ ന​ഗരങ്ങളിൽ അധിക ചെലവില്ലാതെ ഒരു ജി.ബി വേ​ഗത്തിൽ അൺലിമിറ്റഡ് ഡേറ്റ ആസ്വദിക്കാൻ റിലയൻസ് ഉപയോക്താക്കൾക്ക് വേണ്ടി ഒരു വെൽക്കം ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728