Header Ads

ad728
  • Breaking News

    ആധാര്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാറുണ്ടോ ? കെണിയില്‍ വീഴാതിരിക്കാന്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കൂ..!

    30/12/2022 

    തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ആധാര്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യുഐഡിഎഐ. ആധാര്‍ രഹസ്യമായി ഉപയോഗിക്കാന്‍ ജനങ്ങളോട് യുഐഡിഎഐ നിര്‍ദേശിച്ചു.

    ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, പാന്‍, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പുലര്‍ത്തുന്ന ജാഗ്രത ആധാര്‍ ഉപയോഗിക്കുമ്പോഴും സ്വീകരിക്കണം എന്നതാണ് യുഐഡിഎഐയുടെ മുന്നറിയിപ്പിലെ പ്രധാന കാര്യം. ആധാര്‍ നമ്പര്‍ പങ്കുവെയ്ക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ വിര്‍ച്വല്‍ ഐഡന്റിഫയര്‍ സൗകര്യം ഉപയോഗിക്കാം എന്നും യുഐഡിഎഐയുടെ പ്രസ്താവനയില്‍ പറയുന്നു.

    യുഐഡിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറിയോ മൈ ആധാര്‍ പോര്‍ട്ടല്‍ വഴിയോ ഈ സേവനം ഉപയോഗിക്കാം. ആധാറിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആധാര്‍ ലോക്കിങ്, ബയോമെട്രിക് ലോക്കിങ് എന്നി സൗകര്യങ്ങളും ഉപയോഗിക്കാവുന്നത് ആണെന്നും യുഐഡിഎഐ അറിയിച്ചു. ആധാറിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും യുഐഡിഎഐ വ്യക്തമാക്കി. 


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728