Header Ads

ad728
  • Breaking News

    ശബരിമല തീര്‍ത്ഥാടനം: ഭക്ഷണവില നിശ്ചയിച്ചു

    പീരുമേട്: മണ്ഡല- മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ ജില്ലയിലെ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

    ഭക്ഷണസാധനങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വെജിറ്റേറിയന്‍ ഹോട്ടല്‍ വ്യാപാരി പ്രതിനിധികളുടെ യോഗം പീരുമേട് താലൂക്ക് സപ്ലൈ ഓഫീസറുടെ അദ്ധ്യക്ഷതയില്‍ പീരുമേട് താലൂക്ക് സപ്ലൈ ഓഫീസില്‍ ചേര്‍ന്നു. കോട്ടയം, പത്തനതിട്ട ജില്ലകളിലെ വിലനിര്‍ണ്ണയവും ജില്ലയിലെ വിലനിലവാരവും പരിഗണിച്ചാണ് ജില്ലയിലെ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചത്. 

    പുതുക്കിയ വിലവിവര പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പ്രദര്‍ശിപ്പിക്കണം. ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കും വിലവിവരം ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും ആഹാരസാധനങ്ങളുടെ അളവും തൂക്കവും ഉറപ്പ് വരുത്തുന്നതിന് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി.

    *ഭക്ഷണ സാധനങ്ങളും വിലയും*

    കുത്തരി ഊണ് (എട്ട് കൂട്ടം)- 67 രൂപ
    ആന്ധ്രാ ഊണ് (പൊന്നി അരി)- 68 രൂപ
    കഞ്ഞി(അച്ചാറും പയറും ഉള്‍പ്പെടെ )- 33 രൂപ
    ചായ- 10 രൂപ
    മധുരമില്ലാത്ത ചായ- 10 രൂപ
    കാപ്പി- 10 രൂപ
    മധുരമില്ലാത്ത കാപ്പി- 9 രൂപ
    ബ്രൂകാപ്പി അല്ലെങ്കില്‍ നെസ് കോഫി- 15 രൂപ
    കട്ടന്‍ കാപ്പി- 9 രൂപ
    മധുരമില്ലാത്ത കട്ടന്‍ കാപ്പി- 7 രൂപ 
    കട്ടന്‍ ചായ- 9 രൂപ
    ഇടിയപ്പം- 10 രൂപ
    ദോശ- 10 രൂപ
    ഇഡ്ഡലി- 10 രൂപ
    പാലപ്പം- 10 രൂപ
    ചപ്പാത്തി- 10 രൂപ
    3 ചപ്പാത്തി (കുറുമ ഉള്‍പ്പടെ)- 55 രൂപ
    പൊറോട്ട- 10 രൂപ
    നെയ്‌ റോസ്റ്റ്- 40 രൂപ
    പ്ലെയിന്‍ നെയ്‌റോസ്റ്റ്- 35 രൂപ
    മസാല ദോശ- 50 രൂപ
    പൂരിമസാല സെറ്റ് (2 എണ്ണം)- 35 രൂപ
    മിക്‌സഡ് വെജിറ്റബിള്‍- 25 രൂപ
    പരിപ്പുവട, ഉഴുന്നുവട- 10 രൂപ
    കടലക്കറി- 30 രൂപ
    ഗ്രീന്‍പീസ് കറി- 30 രൂപ
    കിഴങ്ങ് കറി- 30 രൂപ
    തൈര് (ഒരു കപ്പ്)- 15 രൂപ
    കപ്പ- 30 രൂപ 
    ബോണ്ട- 10 രൂപ
    ഉള്ളിവട- 10 രൂപ
    ഏത്തക്ക അപ്പം- 12 രൂപ
    ബജി- 10 രൂപ
    ഉപ്പുമാവ്- 23 രൂപ
    വെജിറ്റബിള്‍ ബിരിയാണി- 67 രൂപ
    തൈര് സാദം- 47 രൂപ
    ലെമണ്‍ റൈസ്- 65 രൂപ
    ഒനിയന്‍ ഊത്തപ്പം- 52 രൂപ
    ദാല്‍ കറി- 23 രൂപ
    പായസം- 13 രൂപ
    നാരങ്ങവെള്ളം- 15 രൂപ
    സോഡാ നാരങ്ങാവെള്ളം- 20 രൂപ
    മില്‍മ ഉത്പന്നങ്ങള്‍- എം. ആര്‍.പി. വില

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728