Header Ads

ad728
  • Breaking News

    കത്തയക്കൽ സമരം നടത്തി.

    ചെമ്പംതൊട്ടി .2015 ലെ യു.ഡി.എഫ് സർക്കാർ 5 കോടി അനുവദിക്കു കയും ആദ്യ എൽ.ഡി.എഫ് സർക്കാർ കീഫ് ബിയിൽ 15 കോടി അനുവദിച്ച 33 കോടി എസ്റ്റിമേറ്റ് എടുക്കുകയും ഈ വർഷം 48 കോടിയുടെ പുനർ എസ്റ്റിമേറ്റ് തയ്യാറാക്കിയ ശ്രീകണ്ഠപുരം - ചെമ്പം തൊട്ടി- നടുവിൽ റോഡ് ഉടൻ മെക്കാഡം ടാറിംങ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെബം തൊട്ടി വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന കത്തയക്കൽ സമരം മുനിസ്സിപ്പൽ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.

    വികസന സമിതി ചെയർമാൻ ജോണി പെരുമ്പള്ളിൽ അദ്ധ്യക്ഷതവഹിച്ചു. മുനിസ്സിപ്പൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.സി.ജോസഫ്, ജോസഫീന വർഗീസ്, കൗൺസിലർമാരായ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ, ബേബിച്ചൻ ചിറപ്പുറത്ത്, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വർഗീസ് വയലാ മണ്ണിൽ, സന്തോഷ് പന്ന്യാം മാക്കൽ, മുൻ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ അപ്പച്ചൻ നെടിയകാലായിൽ , പി.സി.ജോസ് പ്രസംഗിച്ചു. സണ്ണി കൊച്ചുരയ്ക്കൽ, ജോസ് കുറ്റ്യാത്ത്, ജോയി കൊച്ചുപുരയ്ക്കൽ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728