Header Ads

ad728
  • Breaking News

    ആശങ്കയായി കോവിഡാനന്തര പ്രശ്നങ്ങൾപഠിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്

    തിരുവനന്തപുരം: കോവിഡ് വന്നുപോയവർക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സമഗ്ര പഠനത്തിനൊരുങ്ങി ആരോഗ്യ വകുപ്പ്.കോവിഡാനന്തരം പലർക്കും മുമ്പില്ലാത്ത ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി_ _പ്രകടമാകുന്നതിനെത്തുടർന്നാണ് ഇവക്ക് കോവിഡുമായി_ _ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ ശാസ്ത്രീയ പഠനം നടത്താനുള്ള തീരുമാനം. ഇതിനായി നിലവിലുള്ള പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ വഴി വിവര ശേഖരണം ആരംഭിച്ചു.കേരളീയർക്കിടയിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളെ കോവിഡിന് മുമ്പും ശേഷവുമായി വേർതിരിക്കുമ്പോൾ അവഗണിക്കാനാവാത്ത ചില വസ്തുതകൾ ഉണ്ടെന്നാണ് വിലയിരുത്തൽ._ _ജീവിതശൈലി രോഗം ബാധിച്ച പലർക്കും കോവിഡ് വന്നുപോയ ശേഷം ആരോഗ്യാവസ്ഥ കൂടുതൽ മോശമായിട്ടുണ്ട്. എന്നാൽ,ജീവിതശൈലി രോഗികളുടെ എണ്ണം വർധിക്കാൻ കോവിഡ് കാരണമായിട്ടില്ല. കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണത്തിൽ കാണുന്ന നേരിയ വർധനക്ക് കോവിഡുമായി ബന്ധമുണ്ടോ എന്ന് വിശദ പഠനത്തിന് ശേഷമേ വ്യക്തമാകൂ._

    _കോവിഡിൽനിന്ന് മുക്തരായവരിൽ പ്രധാനമായും കണ്ടു വരുന്നത് ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങളാണ്.വിട്ടുമാറാത്ത ചുമ, ഹൃദയസംബന്ധമായ രോഗങ്ങൾ, പനി,ക്ഷീണം,പേശീവേദന, സന്ധിവേദന, നടുവേദന, മറവി, ഉറക്കക്കൂടുതൽ തുടങ്ങിയ പ്രശ്നങ്ങളും കോവിഡ് മുക്തരിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. കുട്ടികളിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് കാര്യമായി പ്രകടമാകുന്നത്._

    _ഭൂരിഭാഗം പേരിലും കോവിഡ് വന്നുപോയി ആറ് മാസത്തിന് ശേഷമാണ് ഇത്തരം രോഗങ്ങൾ പ്രകടമാകുന്നത്.പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ ചികിത്സ തേടിയെത്തുന്നവരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രീയ പഠനം നടത്താനാണ് ഉദ്ദേശിക്കുന്നത്._ _കോവിഡ് ബാധിച്ചവരുടെ ശരീരത്തിൽ വൈറസ് എന്തെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ടന്ന് ഇനിയും പൂർണമായി മനസ്സിലാക്കാനായിട്ടില്ല.ഈ കാര്യങ്ങൾ കൂടി കണ്ടെത്താൻ ലക്ഷ്യമിട്ടുള്ളതാകും പഠനം._

    *

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728