Header Ads

ad728
  • Breaking News

    കാലപ്പഴക്കം വന്ന വനനിയമങ്ങൾ പൊളിച്ചെഴുതണം-ജോയി കൊന്നക്കൽ

    ശ്രീകണ്ഠാപുരം: ഇന്ത്യ യിൽ കാലത്തിൻറെ മാറ്റങ്ങൾക്കനുസൃതമായി വനം-വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ആവശ്യപ്പെട്ടു .വനനിയമങ്ങൾ നടപ്പാക്കുമ്പോൾ പലപ്പോഴും ജനപക്ഷ നിലപാടുകൾ വനംവകുപ്പ് സ്വീകരിക്കാറില്ല .ഇന്ത്യയിൽ വടക്കൻ സംസ്ഥാനങ്ങൾ പോലെയല്ല തെക്കൻ സംസ്ഥാനങ്ങൾ ,ദേശീയ ശരാശരിയേക്കാൾ കൂടുതൽ വനം വന്യജീവികൾ കേരളത്തിലുണ്ട് ,അതിന്റെ സംരക്ഷണത്തിലും കേരളം മുന്നിലാണ് .എന്നാൽ കാടിനകത്ത് കഴിയാൻ നിവൃത്തിയില്ലാതെ വരുമ്പോൾ നാട്ടിൽ ഇറങ്ങുന്നു ,വന്യമൃഗങ്ങൾ ഭക്ഷണത്തിനായി വളർത്തു മൃഗങ്ങളെ കൊന്നു തിന്നുന്നു മനുഷ്യരെ കൊല്ലുന്നു കൃഷി വിളകൾ നശിപ്പിക്കുന്നു .ഇതിനൊന്നും ശരിയായ പരിഹാരം കാണുവാൻ കഴിയുന്നില്ല .ജനജീവിതം ദുസ്സഹം ആയിരിക്കുന്നു .കാടും നാടും വേർതിരിച്ച് കൃത്യമായി അതിരടയാളങ്ങൾ ഇട്ടു കാട്ടിൽ തന്നെ കാട്ടുമൃഗങ്ങളെ പുറത്തുവിടാതെ സംരക്ഷിക്കണം.ജനങ്ങൾക്ക് ബുദ്ധിമുട്ട് വരുമ്പോൾ അവർക്ക് ആവശ്യമായ സഹായ ഹസ്തം നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം .കേരള കോൺഗ്രസ് (എം) ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹ. വന്യമൃഗങ്ങളിൽ നിന്നും തെരുവുനായ ശല്യങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    നിയോജക മണ്ഡലം പ്രസിഡന്റ് ബിജു പുതുക്കള്ളിൽ അധ്യക്ഷത വഹിച്ചു. സേവി വി വി, തോമസ് ഇടക്കരക്കണ്ടം, ബിനു ഇലവുങ്കൽ, അമൽ കൊന്നക്കൽ,സണ്ണി മുക്കുഴി, ജിനോ പാറേമാക്കൽ,ജോളി പുതുശ്ശേരി,നോബിൻസ് ചെരിയപുറം, ജോണി കരിമ്പന,സി എഫ് രാജു ,ഡെന്നിസ് വാഴപ്പള്ളി, ടോമി ആനിക്കൂട്ടം, ഷാജി കുറ്റിയാത്ത്, കുര്യാക്കോസ് കുമ്പുക്കൽ, ജോസ് മണ്ഡപം തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728