Header Ads

ad728
  • Breaking News

    മുഖ്യമന്ത്രിയെ കാണാന്‍ വീട്ടുകാരറിയാതെ കോഴിക്കോട്‌ നിന്നും തിരുവനന്തപുരത്തേക്ക്; 16 കാരന്റെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ കേട്ട് മുഖ്യമന്ത്രി

    25/09/2022

    തിരുവനന്തപുരം| വീട്ടുകാരറിയാതെ കോഴിക്കോടുനിന്നും തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കയറുമ്പോള്‍ 16കാരന് ഒരു ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളു, എങ്ങിനെയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തന്റെ കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ അറിയിച്ച് പരിഹാരം കാണണം. തിരുവനന്തപുരത്തെത്തിയപ്പോള്‍ പോലീസ് പിടിച്ചുവെങ്കിലും മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ്അറിയിക്കാനായതിലെ ആശ്വാസത്തിലാണ് കുറ്റ്യാടി കാക്കുനി സ്വദേശി ആവള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി ദേവനന്ദന്‍.ശനിയാഴ്ച രാവിലെ വടകരയില്‍ നിന്ന് ഏറനാട് എക്‌സ്പ്രസില്‍ കയറിയ ദേവനന്ദന്‍ രാത്രി ഒമ്പതോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരില്‍ നിന്ന് ഓട്ടോയില്‍ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ എത്തി.ശ്രീകണ്ടാപുരം വിഷൻ...മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോകണമെന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെട്ടു. സംശയം തോന്നിയ പോലീസുകാര്‍ വിദ്യാര്‍ഥിയെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാത്രി ഭക്ഷണം വാങ്ങി നല്‍കിയ പോലീസ് വിദ്യാര്‍ഥി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിച്ചു. ഈ സമയമത്രയും മകനെ കാണാതെ പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കള്‍. രാവിലെ രാജീവന്‍ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാന്‍ ആണ് വന്നതെന്ന് പറഞ്ഞതോടെ പോലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.

    സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനേയും ചേംബറിലേക്ക് വിളിപ്പിച്ചു. വീട്ടുകാര്‍ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പലിശക്ക് പണം വാങ്ങിയെന്നും അതിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ അവര്‍ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്റെ പരാതി. കാര്യങ്ങള്‍ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാര്‍ഥിയെ സ്‌നേഹത്തോടെ ഉപദേശിച്ചു.ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുതെന്ന് നിര്‍ദേശിച്ച ശേഷം ഇരുവരേയും യാത്രയാക്കി . ദേവനന്ദന്‍ ഉന്നയിച്ച പരാതിയില്‍ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728