Header Ads

ad728
  • Breaking News

    വേൾഡ് ഫോട്ടോഗ്രാഫി ദിനത്തിൽ സീനിയർ ഫോട്ടോഗ്രാഫർക്ക് ആദരവ് നൽകി.

    പയ്യാവൂർ:ചേമ്പേരി ജൂനിയർ ചേംബർ ഇൻറർനാഷണലിന്റെ അഭിമുഖത്തിൽ ഫോട്ടോഗ്രാഫി ദിനാചരണം സംഘടിപ്പിച്ചു.
    നെലിക്കുറ്റിയിലുള്ള തോമസ് കാരക്കുന്നലിന്റെ ഭവനത്തിൽ വച്ച് നടന്ന പ്രോഗ്രാം ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു.ശ്രീകണ്ടാപുരം വിഷൻ...ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു .നാലര പതിറ്റാണ്ടായി ഫോട്ടോഗ്രാഫി മേഖലയിൽ സേവനം ചെയ്ത് ,നിരവധി സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള തോമസ് കാരക്കുന്നലിനെയും അദ്ദേഹത്തിന്റെ ഭാര്യ റാണി തോമസിനേയും ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ പൊന്നാടയണിയിച്ചു ആദരിച്ചു. ശ്രീകണ്ടാപുരം വിഷൻ....ചടങ്ങിൽ വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫ. എം.വാസുദേവൻ നായർ , പി.ഡി തോമസ്, തോമസ് ചാലിൽ, മാത്യു പിണക്കാട്ട്, ഷൈജു കുടിയിരിപ്പിൽ , മാത്യു കാരക്കുന്നേൽ,സുനിൽ പീറ്റർ , ജോഷി കടുക്കുന്നേൽ, ഷാജി വടക്കേകുന്നുംപുറം, മനോജ് പൗവ്വത്ത്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. നന്ദിത തോമസ്, ജെറ്റസ് മാത്യു, അഗസ്റ്റ്യൻ കാരക്കുന്നേൽ, ഏലിയാമ്മ മാത്യു, സണ്ണി കുളിരാനി , ബാബു കണ്ടത്തിൽ, ജിജി കടുവാതൂക്കിൽ, അനിൽ ഒ.സി ഫ്രാൻസീസ് ആളാത്ത് എന്നിവർ പ്രോഗാമിന് നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728