യൂത്ത് കോൺഗ്രസ് ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78 ആം ജന്മദിനാഘോഷവും, പുഷ്പാർച്ചനയും നടത്തി.
സദ്ഭാവന ദിനം ആചരിച്ചു
ചെങ്ങളായി സമരിറ്റൻ ഹോമിലെ അന്തേവാസികൾക്കൊപ്പം സ്നേഹവിരുന്നൊരിക്കിയായിയിരിന്നു സദ്ഭാവനാ ദിനം ആഘോഷിച്ചത്
ചടങ്ങ് മണ്ഡലം പ്രസിഡന്റ് കെ പി ഫമീദയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി രാഹുൽ ഉത്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വി വി ലിഷ, എം പി കുഞ്ഞി മൊയ്തീൻ, കെ പി നസീമ, വി കെ വിജയകുമാർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എൻ വി രമ്യ, റിയാസ് ചെങ്ങളായി തുടങ്ങിയവർ നേതൃത്വം നൽകി.
No comments